Breaking News

കർമ്മസമിതി സമരം ഫലം കണ്ടു; ജില്ലാ ആശുപത്രിയിൽ ഡിസംബർ ഒന്നുമുതൽ എല്ലാവർക്കും ചികിത്സ രാപകൽ സമരം മാറ്റി വച്ചു



 

കാഞ്ഞങ്ങാട്‌: കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി ഡിസംബർ ഒന്നുമുതൽ കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ലഭിക്കുന്ന കേന്ദ്രമായി പുന:ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ഉക്കിനടുക്ക മെഡിക്കൽ മെഡിക്കൽ കോളേജ് , ടാറ്റാ കോവിഡ് ആശുപത്രി എന്നിവിടങ്ങളിലെ കോവിഡ് ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതായും ഡി.എം.ഒ പറഞ്ഞു.


ആവശ്യങ്ങൾ അംഗീകരിച്ച സാഹചര്യത്തിൽ ജനകീയ കമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ആഫീസിന് മുമ്പിൽ സിസ്റ്റർ ജയ ആന്റോ മംഗലത്ത് നടത്തി വന്നിരുന്ന അനിശ്ചിതകാല രാപകൽ സമരം മാറ്റി വെച്ചു.
ജില്ലാ മെഡിക്കൽ ആഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് നവംബർ 2 മുതൽ നടന്നു വന്ന ജനകീയ സമരത്തിന് താൽക്കാലികമായ വിരാമമായി. ഡിസംബർ ഒന്നിന് ജില്ലാ ആസ്പത്രി പഴയതു പോലെ പ്രവർത്തിക്കുമെന്ന് രേഖാപരമായ ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ജനകീയ കർമ്മസമിതി സമരം മാറ്റിയത്.
ജനകീയ കർമ്മ സമിതി നേതാക്കളായ ടി. മുഹമ്മദ് അസ്ലം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ മെഡിക്കൽ ആഫീസറുമായ ചർച്ചയിൽ പങ്കെടുത്തു.


തീരുമാനം നടപ്പാക്കാത്ത പക്ഷം തൊട്ടടുത്ത ദിവസം തന്നെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് ജനകീയ കർമ്മ സമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനമായി.
യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സിസ്റ്റർ ജയ , മുനീസ അമ്പലത്തറ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, K.V.V. E.S പ്രസിഡണ്ട് അഹമ്മദ് ഷെറീഫ്, കെ.പി.രാമചന്ദ്രൻ , പവിത്രൻ തോയമ്മൽ, ഫൈസൽ ചേരക്കാടത്ത് , നാസർ കൊട്ടിലങ്ങാട്,
എം.പി. ജമീല, സുമിതഹരി, വിനോദ്.പി,
ശ്യാമശശി, റെജ്ല ഷംസുദ്ദീൻ, ഫറീന, രാഘവൻ മടിക്കൈ, നളിനി സി.വി
എന്നിവർ സംസാരിച്ചു.

No comments