സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി
കാസര്‍കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതരായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പടന്ന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി കെ സുബൈദ, കള്ളാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ രാധാമണി, ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വിമതയായി മത്സരിക്കുന്ന സാലി ജോസ് ഇളമ്പൂരിടത്ത് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.
No comments