ബളാൽ കുഴിങ്ങാട് ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 23 പേർക്ക് പോസിറ്റീവ്. കല്ലഞ്ചിറ പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്
ബളാൽ കുഴിങ്ങാട് ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 23 പേർക്ക് പോസിറ്റീവ്
കല്ലഞ്ചിറ പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. ദിവസങ്ങൾക്ക് മുമ്പ് എട്ടോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കല്ലഞ്ചിറ, കുഴിങ്ങാട്, കമലപ്ലാവ് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ഈ പ്രദേശത്ത് ഇപ്പോൾ ഇത്രയേറെ രോഗികൾ ഉണ്ടായത് സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം നടന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്ത് നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. അടുത്ത 3 ദിവസത്തേക്ക് ഈ പ്രദേശം പൂർണ്ണമായി ലോക്ക്ഡൗൺ ആയിരിക്കുമെന്നും പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കുമെന്നും വാർഡ്തല സമിതി യോഗ തീരുമാനമായി അറിയിച്ചു.
നാളെ കല്ലഞ്ചിറ മദ്രസയിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
ഇന്ന് കോവിഡ് പോസിറ്റീവായ മുഴുവൻ ആളുകളേയും സി.എഫ്.എൽ.ടി.സി യിലേക്ക് മാറ്റും
No comments