Breaking News

ബിരിക്കുളത്ത് ജോലിക്കിടയിൽ ലൈൻമാൻ കുഴഞ്ഞ് വീണ് മരിച്ചു


മാവുങ്കാൽ: ജോലിക്കിടയിൽ ലൈൻമാൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മാവുങ്കാൽമണ്ണട്ടയിലെ കുമാരൻ (51) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബിരിക്കുളം പ്ലാത്തടത്ത് വെച്ച് ജോലിക്കിടയിലാണ് കുമാരൻ കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവുങ്കാൽ സബ് സ്റ്റേഷനിൽ ആയിരുന്ന കുമാരൻ രണ്ടാഴ്ച മുമ്പാണ് ചോയ്യങ്കോട് സബ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം

കിട്ടിയത്. മണ്ണട്ടയിലെ പരേതനായ കുഞ്ഞാരൻമാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗൌരി, മക്കൾ: സുഭാഷ്, സനൽ കുമാർ. കൊവിഡ് ടെസ്റ്റിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

No comments