Breaking News

കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -മാംഗളൂർ അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ചു


കാസര്‍ഗോഡ്: കോവിഡ്19 മഹാമാരി ലോകത്ത് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച കാസര്‍കോട്-മംഗലാപുരം അന്തര്‍ സംസ്ഥാന സര്‍വ്വീസ് പുനരാരംഭിച്ചതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

2020 മാര്‍ച്ച് 22 മുതല്‍ നിര്‍ത്തിവെച്ചിരുന്ന കാസറഗോഡ്- മംഗാലാപുരം അന്തര്‍ സംസ്ഥാന സര്‍വ്വീസാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുമ്പ് കാസര്‍ഗോഡ് – മംഗലാപുരം റൂട്ടില്‍ കേരള കര്‍ണ്ണാടക ആര്‍.ടി.സി ബസ്സുകള്‍ ഇരു ഭാഗത്തു നിന്നും 2 മണിക്കൂര്‍ ഇടവേളകളില്‍ (കാസറഗോഡ് നിന്ന് KSRTC 06:00-08:00, 10:00- 12:00 ,14:00- 16:00, 18:00-20:00, തിരിച്ച് മംഗാലാപുരത്ത് നിന്ന് O8:00- 10:00, 12:00- 14:00, 16:00-18:00, 20:00-22:00 വരെ) സര്‍വ്വീസ് നടത്തിയിരുന്നു.

സംസ്ഥാനത്ത് പൊതുഗതാഗതം പുനരാംഭിച്ചതു മുതല്‍ കാസര്‍ഗോഡ് – തലപ്പാടി റൂട്ടില്‍ കേരള ആര്‍.ടി.സിയും തലപ്പാടി – മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍.ടി.സിയും 10 മിനിറ്റ് ഗ്യാപ്പില്‍ സര്‍വ്വീസ് നടത്തിവന്നിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനം കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് നേരിട്ടുള്ള സര്‍വീസ് അത്യാവശ്യമായി വന്നത്. മംഗലാപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് ജില്ലയില്‍ നിന്നും, പ്രത്യേകിച്ച കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ ധാരാളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരുടെ പ്രത്യേകം സൗകര്യം മുന്‍ നിര്‍ത്തി കാസര്‍ഗോഡ് – മംഗലാപുരം റൂട്ടില്‍ രാവിലെ 06:00 മണിമുതല്‍ വൈകുന്നേരം 8 മണിവരെ സര്‍വ്വീസ് നടത്താന്‍ ആണ് ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചത്.

ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ ട്രിപ്പുകള്‍ അനുവദിക്കാന്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു.

No comments