ലോഗോ പ്രകാശനം ചെയ്തു
മടിക്കൈ പഞ്ചായത്തിലെ മുഴുവൻ സൈനിക & അർദ്ധസൈനിക സേനാംഗങ്ങളും ചേർന്ന് മടിക്കൈ വാരിയേഴ് എന്ന പേരിൽ സൈനിക കൂട്ടായ്മ രൂപീകരിച്ചു. നിലവിൽ സർവീസിൽ ഉള്ളവരും വിമുക്തഭടന്മാർ ഉൾപ്പെട്ടതാണ് കൂട്ടായ്മ. കൂട്ടായ്മ്മയുടെ രൂപീകരണ യോഗവും ലോഗോ പ്രകാശനവും മടിക്കൈ സെക്കൻഡ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ കാസർഗോഡ് ജില്ലയിലെ തന്നെ ഏറ്റവും മുതിർന്ന സൈനികനായ റിട്ടയേഡ് സുബേദാർ മേജർ (HONY LT) ശ്രീ പട്ടുക്കാരൻ നാരായണൻ അവറുകൾ ലോഗോ പ്രകാശനം നടത്തി. ചടങ്ങിൽ ശ്രീ പട്ടുവാ ക്കാരൻ നാരായണൻ അവർകൾക്ക് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. രാജ്യസേവനത്തോടൊപ്പം നാട്ടിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന മുഴുവൻ സൈനികർക്കും സൈനിക കുടുംബാംഗങ്ങൾക്കും തണൽ ആവുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ശ്രീ സുമിത്രൻ ഒ വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിജു. എ സ്വാഗതവും രാജൻ. പി നന്ദിയും പ്രകാശിപ്പിച്ചു.ശ്രീ മോഹനൻ, വിഷ്ണുപ്രസാദ്. ശരത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
No comments