22 യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു
22 യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ട് കോണത്ത് അപകടത്തിൽ പെട്ടു. കടമ്പാട്ട്കോണം എത്തിയപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു
ആറ്റിങ്ങലിൽ നിന്ന് ഇന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്
22 യാത്രക്കാർക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ബസ് കണ്ടക്ടർ അറിയിച്ചു .ആരുടെയും നില ഗുരുതരമല്ല എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം
No comments