പനത്തടിയിൽ വീടിന്റെ ഒന്നാം നിലയിൽ നിന്നും വീണ് ഒന്നര വയസ്സുകാരി മരിച്ചു
ബളാംതോട്: ചാമുണ്ഡിക്കുന്ന് ശിവപുരത്ത് ഒന്നര വയസ്സുകാരി വീടിന്റെ ഒന്നാം നിലയിൽ നിന്നും വീണ് മരിച്ചു. ശിവപുരത്തെ പ്രവാസിയായ അനിൽകുമാറിന്റെയും അനിതയുടെയും ഏക മകൾ അലൈനയാണ് മരിച്ചത്. അനിൽകുമാർ നാട്ടിൽ എത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയിൽ കളിക്കവെ കാൽ വഴുതി സ്റ്റെയർ കേസിന്റെ കൈവരിക്കിടയിൽ കൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
No comments