Breaking News

കൊവിഡിന്റെ പിടിയില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെടുന്നതെങ്ങനെ? ഒടുവില്‍ ആ രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞര്‍


യുവാക്കളും പ്രായമായവരും പലപ്പോഴും കൊവിഡ്- 19ന്റെ പിടിയില്‍ അമരുമ്പോള്‍ പലപ്പോഴും ചെറിയ കുട്ടികള്‍ക്ക് രോഗം വരുന്നത് അപൂര്‍വമാണ്. രോഗം വ്യാപകമായി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അമേരിക്കയിലെ വാണ്ടര്‍ബില്‍റ്റ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററി (വി യു എം സി)ലെ ഗവേഷകരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.

കൊവിഡ് ചികിത്സയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഈ കണ്ടുപിടിത്തം സഹായിക്കും. ശ്വാസകോശത്തിലെ വായുസഞ്ചാര പാതയായ എപിതെലിയാല്‍ കോശങ്ങളെ കീഴടക്കാന്‍ സാര്‍സ്-കൊവ്- 2 എന്ന കൊവിഡിന്റെ വൈറസിനെ സഹായിക്കുന്ന റെസെപ്റ്റര്‍ പ്രോട്ടീന്‍ കുട്ടികളില്‍ വളരെ കുറവാണ്. അതിനാലാണ് കൊവിഡിന്റെ പിടിയില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെടുന്നത്.


റെസെപ്റ്റര്‍ പ്രോട്ടീനെ തടയാനുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ കൊവിഡ് ചികിത്സ ഫലപ്രദമാക്കാനും കൊവിഡിനെ പിടിച്ചുനിര്‍ത്താനും സാധിക്കും. അതിനാലാണ് കൈക്കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും രോഗം ബാധിക്കുകയോ തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യാത്തത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.



No comments