രാജപുരം പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ ഇടത്തിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ്ബ് ആന്തൂറിയം പൂച്ചെടികൾ നൽകി
രാജപുരം പോലീസ് സ്റ്റേഷനോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച ശിശു സൗഹൃദ ഇടം - വിശ്രമ മുറിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവശ്യമായ കളിപ്പാട്ടങ്ങളും, ആന്തൂറിയം പൂച്ചെടികളും നൽകി. ക്ലബ്ബ് പ്രസിഡണ്ട് ആർ.സൂര്യനാരായണ ഭട്ട് ,രാജപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന് കൈമാറി ഉത്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രാജീവ് എം.എൻ, ഭാരവാഹിക ളായ മുൻ എസ്.ഐ .എ.പി ജയകുമാർ, സെബാസ്റ്റ്യൻ ജോർജ്ജ്, ജെയിൻ.പി. വർഗ്ഗീസ്, കള്ളാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ്.എം.ചാക്കോ, സെബാൻ കാരക്കുന്നേൽ, അഷറഫ് സൂപ്പർ സ്റ്റീൽ, എന്നിവർ നേതൃത്വം നൽകി രാജപുരം പോലീസ് സബ്ബ് ഇൻസ്പെക്ടർ ഭാസ്കരൻ മനേരി സ്വാഗതവും, എ.എസ്.ഐ ശ്രീ.സജിമോൻ ജോർജ്ജ് നന്ദിയും പറഞ്ഞു.
No comments