സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടി കനത്ത മഴക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരളാ തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത്, മഴ ശക്തമായി തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
No comments