Breaking News

രാജേഷിൻ്റെ കരുതൽ; കുന്നുംകൈയിൽ പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടിക്ക് പുതുജീവൻ


 കുന്നുംകൈ : പുഴയിൽ മുങ്ങി താഴുകയായിരുന്ന വിദ്യാർത്ഥികളെ അതിസാഹസികമായി രക്ഷിച്ച ചെമ്പൻ കുന്നിലെ സി.രാജേഷിന് കയ്യടിയോടെ നാട്ടുകാർ. കുന്നുംകൈ ചെമ്പൻകുന്ന് പുഴയിൽ കുളിക്കുകയായിരുന്നു നാല് വിദ്യാർഥികൾ അടങ്ങുന്ന സംഘം, അതിൽ ഒരു കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ട് സമീപവാസിയായ രാജേഷ് ഓടിച്ചെന്ന് അതിസാഹസികമായി വെള്ളത്തിൽ മുങ്ങിത്താണുപോയ കുട്ടിയെ പൊക്കി എടുക്കുകയും പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം കുന്നുംകൈയിലെ ടാക്സി ഡ്രൈവർമാരുടെ സഹായത്തോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പുഴയിൽ അസാധാരണമായ നിലയിൽ കുത്തൊഴുക്കുണ്ടായിട്ടും സ്വന്തം ജീവൻ പോലും വകവെക്കാതെ കുട്ടിയെ രക്ഷിക്കാൻ രാജേഷ് പുഴയിലേക്ക് ചാടുകയായിരുന്നു. തക്ക സമയത്ത് രാജേഷിൻ്റെ മനോധൈര്യവും ഇടപെടലും കാരണം ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

No comments