Breaking News

51 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ട്, പിഎസ്‌സിയിൽ അസിസ്റ്റന്റ് (തമിഴ് അറിയാവുന്നവർ), ജലസേചന വകുപ്പിൽ ഒാവർസിയർ/ ഡ്രാഫ്ട്സ്മാൻ, വനിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടിങ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടിൽ അസിസ്റ്റന്റ് മാനേജർ, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ്– 2 തുടങ്ങി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ 73 അധ്യാപകർ (സ്പെ.റി), 30 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സ്പെ.റി), 55 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (സ്പെ.റി), 42 വിഇഒ (സ്പെ.റി), 15 ലാസ്റ്റ് ഗ്രേഡ് സർവന്റ് (സ്പെ.റി), 132 എൽപി സ്കൂൾ ടീച്ചർ (എൻസിഎ) തുടങ്ങി 51 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 8 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. എച്ച്എസ്ടി സോഷ്യൽ സയൻസ്, നാചുറൽ സയൻസ്, കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ എന്നീ 3 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ലാസ്റ്റ് ഗ്രേഡ് സർവന്റ് തുടങ്ങി 28 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. എൽപി സ്കൂൾ ടീച്ചർ, അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ്, വർക്ക് സൂപ്രണ്ട് എന്നിവ ഉൾപ്പെടെ 12 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 30–11–2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 രാത്രി 12 വരെ. www.keralapsc.gov.in

No comments