Breaking News

സൗജന്യ ടെലി കൗൺസലിങ്ങും തെറാപ്പിയും

ചെർക്കള: മാർതോമ കോളേജ് ഓഫ് സ്പീച്ച് ആൻഡ്‌ ഹിയറിങ്ങിന്റെ നേതൃത്വത്തിൽ ആശയവിനിമയ വൈകല്യമുള്ളവർക്ക് സൗജന്യ ടെലി കൗൺസലിങ്ങും അർഹരായവർക്ക് ടെലി തെറാപ്പിയും നൽകും. നാഷണൽ സ്പീച്ച് ആൻഡ്‌ ഹിയറിങ് ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കും. ആവശ്യക്കാർ ബന്ധപ്പെടണമെന്ന് കോളേജ് ഡയറക്ടർ ഫാദർ മാത്യു സാമുവേൽ അറിയിച്ചു. ഫോൺ: 9633410382, 9562827003.

No comments