Breaking News

കോവിഡ് വാക്സിനേഷൻ; ജില്ലയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി


കാസർകോട്: രാജ്യത്ത് കോവിഡ് വാക്സിനേഷൻ വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ ഗവണ്മെന്റ് മാർഗ്ഗനിര്ദേശമനുസരിച് വാക്സിനേഷൻ നടത്താനാവശ്യമായ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു. സർക്കാർ ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാർക്കും  ആശ പ്രവർത്തകർക്കും സ്വകാര്യമേഖലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കുമാണ്  ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുന്നത്. 

    വാക്‌സിൻ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കുന്നതിനായി ജില്ലയിൽ രണ്ടു വാക്കിങ് കൂളറുകൾ  കെ എം എസ് സി എൽ കാഞ്ഞങ്ങാട്  , ജനറൽ ആശുപത്രി കാസറഗോഡ് എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട് . വാക്സിനേഷൻ നൽകുന്നതിനായി 283  വാക്‌സിനേറ്റർ മാരെയും 329  വാക്‌സിൻ സെഷൻ സൈറ്റുകളും കണ്ടെത്തി കഴിഞ്ഞു . വാക്‌സിൻ സെഷൻ സൈറ്റുകൾക്ക് പുറമെ ഔട്ട് റീച് സെഷനുകളും മൊബൈൽ ഇമ്മ്യൂണൈസേഷൻ ടീമുകളും സജ്ജീകരിച്ചിട്ടുണ്ട് . രാവിലെ 9 മണി മുതൽ വൈകീട്ടു 5 മണി വരെയാണ് വാക്‌സിൻ വിതരണം നടത്തുന്നത് . വാക്സിൻ സെഷനിൽ 100 പേർക്കാണ്  വാക്‌സിൻ ലഭ്യമാക്കുന്നത്. പരിശീലനം ലഭിച്ച 4 ജീവനക്കാർ വാക്സിനേഷൻ സൈറ്റിൽ ഉണ്ടായിരിക്കും . വാക്സിൻ സ്വീകരിക്കേണ്ടുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള രെജിസ്ട്രേഷൻ നടപടികൾ  പൂർത്തീകരിച്ചു വരുന്നു.

കോവിഡ്  വാക്‌സിൻ വിതരണവുമായി ബന്ധപെട്ടു ബഹു ജില്ലാ കളക്ടർ ഡി സജിത്ത് ബാബു ഐ എ എസ് അവർകളുടെ അധ്യക്ഷതയിൽ  വിവിധ വകുപ്പുകളുടെ സഹകരണം  ഉറപ്പാക്കുന്നതിനും വാക്‌സിൻ വിതരണം സുഗമമായി നടപ്പിലാക്കുന്നതിനുമായി  വകുപ്പ് മേധാവികൾ  ഉൾപ്പെടുന്ന ജില്ലാതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട് . ജില്ലയിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ആദ്യഘട്ട പരിശീലനം പൂർത്തിയായി. ജില്ലാ തലത്തിൽ ജില്ലാ ആർ .സി. എച് ഓഫീസർ ഡോ മുരളീധര നല്ലൂരായ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . പരിശീലനം, ബൂത്ത് സജ്ജമാക്കൽ എന്നിവയ്ക്കു പ്രത്യേക ജില്ലാതല ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.

No comments