കോവിഡ് ജാഗ്രത: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരാഘോഷത്തിന് നിയന്ത്രണം
വെള്ളരിക്കുണ്ട് :കോവിഡ് ജാഗ്രതപാലിക്കുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുവർഷ ആഘോഷം പാടില്ലെന്ന് വെള്ളരിക്കുണ്ട് സി. കെ. പ്രേം സദൻ അറിയിച്ചു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ,എടത്തോട്, വെള്ളരിക്കുണ്ട്,ബളാൽ, കല്ലൻചിറ,പുങ്ങംചാൽ, മാലോം,വള്ളിക്കടവ്, കൊന്നക്കാട് തുടങ്ങിയ ടൗണുകളിൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാത്രിൽ അനാവശ്യമായി ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുകയോ പുതു വർഷം ആഘോഷിക്കുകയോ ചെയ്താൽ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് എടുക്കുമെന്നും വെള്ളരിക്കുണ്ട് സി. ഐ. അറിയിച്ചു.
പുതുവർഷത്തിന്റെ പേരിൽ അതിരുവിട്ട ആഘോഷം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് പോലിസിനെ വിവരം അറിയിക്കാം.
പോലീസ് വാഹന പരിശോധനയും കർശന മാക്കിയിട്ടുണ്ട്. ഓട്ടോ റിക്ഷയിലും മറ്റുമായി അളവിൽ കൂടുതൽ മദ്യം കടത്തുന്നത് പിടികൂടിയാൽ കടത്തിയ വണ്ടി ഉൾപ്പെടെ പ്രതികളെ എക്‌സൈസിന് കൈമാറും. കൂടാതെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ബൈക്ക് റൈസ് ആക്കിയുള്ള യാത്ര നിരോധിച്ചതായും വെള്ളരിക്കുണ്ട് സി. ഐ. അറിയിച്ചു.
No comments