Breaking News

വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി എകോപന സമിതിയുടെ പുതുവത്സരാഘോഷം മങ്കയം ഗാന്ധിഭവൻ കുടുംബാംഗങ്ങളോടൊപ്പം നടന്നു


വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി എകോപന സമിതിയുടെ പുതുവത്സരാഘോഷം മങ്കയം ഗാന്ധിഭവൻ ലവ് & കെയറിൽ സംഘടിപ്പിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്  പ്രസിഡന്റ് ജിമ്മി എടപ്പാടി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി തോമസ് ചെറിയാൻ, ഗാന്ധിഭവൻ രക്ഷാധികാരി കെ.എ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. മാനേജർ ശ്രീമതി ഗംഗ ജെ.പി നന്ദി പറഞ്ഞു.

ഗാന്ധിഭവന്റെ തുടക്കം മുതൽ സഹായം നൽകി വരുന്ന ജോമോൻ മേനാംപറമ്പിൽ , കാഞ്ഞമല  സാം സെബാസ്റ്റ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

No comments