Breaking News

പരപ്പ ബസ്റ്റാൻ്റ് ഉടൻ യാഥാർത്ഥ്യമാക്കണം: സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം പരപ്പയിൽ സമാപിച്ചു



പരപ്പ: സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. പുതിയ ഭാരവാഹികളായി കുഞ്ഞികൃഷ്ണൻ പ്രതിഭാ നഗർ - പ്രസിഡന്റ്, ഷൺമുഖദാസൻ - വൈസ് പ്രസിഡന്റ്, ജയരാജൻ ബാനം - സെക്രട്ടറി, സുനിൽകുമാർ.പി.ആർ - ജോ: സെക്രട്ടറി, മണി ബാനം - ട്രഷറർ,എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ വെച്ച് മുതിർന്ന അംഗമായ ദാമുവള്ളിവളപ്പിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പരപ്പ-കാലിച്ചാമരം റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, പരപ്പ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുക, പരപ്പ ബസ്റ്റാൻഡ് എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കുക തുടങ്ങിയ  കാര്യങ്ങൾ പ്രമേയത്തിലൂടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു

പി.ആർ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഭാസ്ക്കരൻ പ്രതിഭാ നഗർ സ്വാഗതവും മണി ബാനം നന്ദിയും രേഖപ്പെടുത്തി.

No comments