Breaking News

ഈസ്റ്റ്‌ എളേരിയിൽ ഡിഡിഎഫ് മെമ്പർമാർക്ക്‌ ആർഎംപിയുടെ വിപ്പ്


ചിറ്റാരിക്കാൽ: പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാൻ ഇരിക്കെ നാടകീയ സംഭവങ്ങളാണ് ഈസ്റ്റ്‌ എളേരിയിൽ അരങ്ങേറുന്നത്. ആർഎംപിഐ യുടെ ഔദ്യോഗിക ചിഹ്നമായ ഫുട്ബോൾ അടയാളത്തിൽ മത്സരിച്ച് വിജയിച്ച ഡിഡിഎഫ് അംഗങ്ങൾക്ക് യുഡിഎഫ് പ്രസിഡന്റ്‌ സ്ഥാനാർഥിക്ക്‌ വോട്ട് ചെയ്യാൻ വിപ്പ് നൽകിയിരിക്കുകയാണ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു. കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലാണ് അവരെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്.


 ഡിഡിഎഫ് അംഗങ്ങളായ ജിജി തോമസ്, ഡെറ്റി ഫ്രാൻസിസ്, വിനീത്, ജിജി കമ്പല്ലൂർ എന്നിവർക്കാണ് വിപ്പ് നൽകിയിരിക്കുന്നത്. ചിഹ്നമായി ഫുട്ബാൾ ലഭിക്കുന്നതിനായി ഇവർ ആർഎംപി യുടെ കത്ത് ഹാജരാക്കിയിരുന്നു. ഇതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. പഞ്ചായത്തിൽ സിപിഐഎമ്മുമായി ഭരണം നടത്തുന്നത് തടയാണമെന്നാണ് ആർഎംപിയോട് കോൺഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടത്.


എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച തങ്ങൾക്ക് വിപ്പ് ബാധകമല്ലെന്നാണ് വിപ്പ് നൽകപ്പെട്ട അംഗങ്ങളുടെ അവകാശവാദം. തങ്ങളുടെ ജെയിംസ് പന്തമാക്കലിനോപ്പം ഉറച്ചു നിൽക്കുമെന്നും അവർ പറയുന്നു.

No comments