Breaking News

കെ.എസ്.ടി.എ.ബേക്കൽ ഉപജില്ല വാർഷിക സമ്മേളനത്തിന് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർസെക്കണ്ടറി സ്കൂളിൽ ഉജ്ജ്വല തുടക്കം


കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സ്കൂൾ  ടീച്ചേർസ് അസോസിയേഷൻ ( കെ. എസ്.ടി. എ.) 30 മത് വാർഷിക സമ്മേളനം ആരംഭിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് സബ്ബ് ജില്ല പ്രസിഡണ്ട് എ.വി. പാർത്ഥസാരഥി പതാക ഉയർത്തി.


അദ്ധ്യാപക പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം സംഘാടക സമിതി ചെയർമാൻ കാറ്റാടി കുമാരൻ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം വി.പി. മോഹനൻ ഉൽഘാടനം ചെയ്തു. കെ.എസ് ടി.എ.ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. മീനാകുമാരി,കെ.ഹരിദാസ്, മുൻ ജില്ല സെക്രട്ടറി എ.പവിത്രൻ, തുടങ്ങിയവർ സംസാരിച്ചു.


കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ അദ്ധ്യാപക കലാമേള വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. മതനിരപേക്ഷ വികസിത കേരളം,കരുത്താകുന്ന പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കെ എസ് ടി എ സമ്മേളനങ്ങൾ നടക്കുന്നത്.

No comments