Breaking News

ചെറുപുഴ - കോളിച്ചാല്‍ മലയോര ഹൈവേ നിര്‍മ്മാണത്തിനിടയില്‍ ഗുഹ കണ്ടെത്തി: ഗുഹ പ്രത്യക്ഷപ്പെട്ടത് മാലോം കാര്യോട്ട് ചാലില്‍



ചെറുപുഴ - കോളിച്ചാല്‍ മലയോര ഹൈവേ നിര്‍മ്മാണത്തിനിടയില്‍ ഗുഹ കണ്ടെത്തി. ഇന്നലെ   ഉച്ചക്ക് രണ്ട് മണിയോടെയാണ് മലയോര ഹൈവേയുടെ പണി പുരോഗമിക്കുന്നതിനിടയില്‍ മാലോം കാര്യോട്ട് ചാലില്‍ ആണ് വലിയ ഗുഹ പ്രത്യക്ഷപ്പെട്ടത്. മണ്ണ് മാന്തിയന്ത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കേ യന്ത്ര കൈ അഗാതമായ ഗര്‍ത്തത്തില്‍ താഴ്ന്നിറങ്ങുന്നതായി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള മണ്ണ് നീക്കം ചെയ്യുകയും ചെയ്തപ്പോഴാണ് ജലസമൃദ്ധമായ വലിയ ഗുഹ തെളിഞ്ഞ് വരികയും ചെയ്തത്. കാര്യോട്ടുചാലിലെ കണ്ടത്തിന്‍കര തോമസിന്റെ പുരയിടത്തിന് സമീപത്തായാണ് ഗുഹ കണ്ടെത്തിയത്.സംഭവമറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലം സന്ദര്‍ശിച്ച് കൊണ്ടിരിക്കുന്നു.

No comments