Breaking News

ബന്തടുക്കയിൽ 11 വയസുള്ള പെൺകുട്ടി വീടിൻ്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ


11 വയസുള്ള പെൺകുട്ടിയെ മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരോപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടി മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ട് ജനാലയിൽ കയർ കുരുക്കി തൂങ്ങി മരിച്ചത്.

ബന്തടുക്ക അടൂർ ചെന്നക്കുണ്ട് തിമ്മയ്യ മുലയിലെ ചന്ദ്രൻ -നളിനി ദമ്പതികളുടെ മകൾ ലാവണ്യ (11) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, അഡൂർ ഗവ.ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഒരാഴ്ച മുമ്പ് പിതൃസഹോദരി കാറഡുക്ക മൂലംകുളത്തിലെ യമുനയുടെ വീട്ടിൽ സഹോദരിക്കൊപ്പം പോയി താമസിച്ച് മടങ്ങിയെത്തിയതായിരുന്നു ലാവണ്യ

ബുധനാഴ്ച വൈകീട്ട് മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ പെട്ടന്ന് മുറിക്കകത്തേക്ക് പോയി വാതിൽ കുറ്റിയിട്ട് ജനാലയിൽ കയറിട്ട് തൂങ്ങി മരിക്കുകയായിരുന്നു.ലാവണ്യയെ കുറച്ച് സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ജനാലയിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടനെ വീട്ടുകാർ വാതിൽ തകർന്ന് അകത്ത് കടന്ന് കയർ അഴിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.മരണകാരണം വ്യക്തമല്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശരണ്യ,ശരത്ത്.

No comments