Breaking News

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പര്യടനം; കെ.സി വേണുഗോപാൽ നാളെ കൊന്നക്കാട്


മാലോം: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നാളെ കൊന്നക്കാട് എത്തുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടി ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിൽ വച്ച് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്യും. ബൈക്ക് റാലിയുടെ അകമ്പടിയോട് കൂടി പാത്തിക്കര, ആനമഞ്ഞൾ, ചുള്ളി,പുല്ലോടി,പുഞ്ച, ദർഘാസ് എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് 3 മണിക്ക് മാലോം ടൗണിൽ എത്തി ചേരും.

മാലോം ടൗണിൽ നിന്ന് കെ സി വേണുഗോപാലിനെ സ്വീകരിച്ചു റോഡ് ഷോ ആയി കൊന്നക്കാടേക്ക്‌ പോകും.  തുടർന്ന് കൊന്നക്കാട്  ടൗണിൽ നടക്കുന്ന പൊതുയോഗത്തിൽഅദ്ദേഹം പങ്കെടുക്കും.

No comments