വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാറിൻ്റെ ജന വിരുദ്ധനയങ്ങൾക്കെതിരെ സി.ഐ.ടി.യു നടത്തുന്ന ദേശീയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായുള്ള വാഹന പ്രചരണ ജാഥക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി. 19 ന് വൈകുന്നേരം മജിർപള്ളയിൽ CITU കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി യമുന ഗൗൻകർ ഉഘാടനം ചെയ്ത തെക്കൻ മേഖലാ ജാഥയാണ് ഇന്ന് രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ടിൽ എത്തിച്ചേർന്നത്. കരിനിയമങ്ങൾ റദ്ദ് ചെയ്യുക, നാല് ലേബർ കോഡുകൾ പിൻവലിക്കുക, മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബില്ലുകൾ പിൻവലിക്കുക തുടങ്ങി പതിനൊന്നോളം ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത് - ടി.കെ രാജൻ, വി വി പ്രസന്നകുമാരി, കെ ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ജാഥയെ അനുഗമിക്കുന്നുണ്ട്. വെള്ളരിക്കുണ്ടിൽ നൽകിയ സ്വീകരണ യോഗത്തിൽ സി.ഐ.ടി.യു മേഖലാസെക്രട്ടറി ടി.വി തമ്പാൻ സ്വാഗതവും കെദിനേശൻ നന്ദിയും പറഞ്ഞു.
No comments