എളേരിത്തട്ട‌് ഇ.കെ നായനാർ സ‌്മാരക ഗവ കോളേജ‌് പ്രഥമ പ്രീഡിഗ്രി ബാച്ച‌് തങ്ങളുടെ സഹപാഠി രമണിക്ക‌് കരുവഞ്ചാൽ കാവുങ്കുടിയിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ കട്ടിലവെപ്പ‌് നടന്നു
നർക്കിലക്കാട്: (www.malayoramflash.com)എളേരിത്തട്ട‌് ഇ.കെ നായനാർ സ‌്മാരക ഗവ കോളേജ‌് പ്രഥമ പ്രീഡിഗ്രി ബാച്ച‌് തങ്ങളുടെ സഹപാഠി രമണിക്ക‌് കരുവഞ്ചാൽ കാവുങ്കുടിയിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ കട്ടിലവെപ്പ‌് നടന്നു.
പ്രീഡിഗ്രി ബാച്ചിന്റെ വാട‌്സ‌്പ്പ‌് കൂട്ടായ‌്മയാണ‌് ഫണ്ട‌് സ്വരൂപിച്ചത‌്. രണ്ടു കിടപ്പുമുറി,ഹാൾ, അടുക്കള ' ബാത്ത‌്റും, സൗകര്യങ്ങളോടു കൂടിയ കോൺക്രിറ്റ‌് വീടാണ‌് നിർമ്മിക്കുന്നത‌്. വിഷുകൈനീട്ടമായി ഭവനസമർപ്പണം നടക്കും . നിർമ്മാണ തൊഴിലാളിയായ രമണിയുടെ ഭർത്താവ‌് അപകടത്തിൽ കിടപ്പിലായതും മൂത്തമകൻ വാഹനാപകടത്തിൽ മരണപ്പെട്ട സഹാചര്യത്തിൽ രമണിയുടെ ദുരിതം മനസിലാക്കിയാണ‌് വീടുനിർമ്മണവും കുടുംബത്തിന്റെ സുരക്ഷിതത്വവും സഹപാഠികളും ഗുരുനാഥരും എറ്റെടുത്തത‌്.
അന്നത്തെ അധ്യാപകനും റിട്ടേർഡ‌് പ്രീൻസിപ്പാളുമായ ഫ്രൊഫ സലീംകുമാർ രമണിയുടെ കുടുംബത്തിന‌് പ്രതിമാസം നൽകുന്ന ധനസഹായപദ്ധതിയുടെ ഉദ‌്ഘാടനവും നടന്നു . പഞ്ചായത്തംഗം നിഷാ വിനു , പ്രൊഫ സലീംകുമാർ, ഭവനനിർമ്മാണ കമ്മറ്റിചെയർമാൻ അഡ്വ സോണി കാരിക്കൽ, കൺവിനർമാരായ തോമസ‌് ജോസഫ‌്, ഇ.വി രാജേന്ദ്രൻ , മാമച്ചൻ ചിറ്റാരിക്കാൽ, ജിമോൻ കെ ആൻഡ്രുസ‌്, സണ്ണി കോയിപ്പുറം, ടികെ നാരായണൻ,എന്നിവർ സംസാരിച്ചു

No comments