ഹോസ്ദുർഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നിർധനരായ 6 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി
കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ബി ആർ സി പരിധിയിലെ 6 നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യാർത്ഥം ടി.വി നൽകി. ബി ആർ.സി നാട്ടരങ്ങ് പഠന ക്യാമ്പിന്റെ ഭാഗമായി തീരദേശ പ്രദേശങ്ങളിലും മലയോര മേഖലകളിലും നടത്തിയ പഠന സർവ്വേയിലാണ് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ 6 കുടുംബങ്ങളെ കണ്ടെത്തിയത്. കുട്ടികൾക്കുള്ള ടി.വി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം എസ്.എസ് കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് എ.ഇ.ഒ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറർ ഇ.വി.നാരായണൻ സ്പോൺസർ ന്മാരെ കണ്ടെത്തുന്നതിന് നേതൃത്വം നൽകി. പനങ്ങാട് എ.എൽ പി സ്കൂളിലെ വിദ്യ ടീച്ചറുടെ നേതൃത്വത്തിൽ അവരുടെ പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹപാഠികളാണ് ടി.വികൾ സ്പോൺസർ ചെയ്തത് .ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് കുമാർ, ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ, സി ആർ സി കോർഡിനേറ്റർ ന്മാരായ ശ്രീജ.പി, ലതിക. നിഷ.പി എന്നിവർ സംസാരിച്ചു.ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂൾ, ജി.യു.പി എസ് പറക്കളായി, ജി.എച്ച് എസ് എസ് മടിക്കൈ II, സെന്റ് മേരീസ് എച്ച്.എസ് മാലക്കല്ല, ജി എച്ച് എസ് കൊട്ടോടി എന്നീ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ടി.വി. നൽകിയത്

No comments