Breaking News

അഗതികൾക്ക് അന്നമെത്തിക്കുന്ന വെള്ളരിക്കുണ്ട് വൈ.എം.സി.എയുടെ ഹങ്കർ ഹണ്ടിന് മങ്കയം ഗാന്ധിഭവനിൽ തുടക്കം കുറിച്ചു

വെള്ളരിക്കുണ്ട്  : വെള്ളരിക്കുണ്ട്   വൈ.എം.സി.എ യുടെ നേതൃത്വത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ അഗതിമന്ദിരങ്ങളിലും അനാഥ മന്ദിരങ്ങളിലും എല്ലാ മാസവും ഒന്നാം തിയതി ഉച്ചഭക്ഷണം എത്തിക്കുന്ന പരിപാടി ഹങ്കർ ഹൺഡിന് തുടക്കമായി. ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ സൊസൈറ്റിയും, വൈ.എം.സി.എ കേരളയും, കേരള സാമൂഹ്യ ക്ഷേമ വകുപ്പും, സംസ്ഥാന ജയിൽ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പാവപ്പെട്ടവനൊരു നേരത്തെ അന്നം പ്രോഗ്രാം ' Hunger Hunt അഗതി- അനാധ മന്ദിരങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി  മങ്കയം ഗാന്ധിഭവനിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷോബി ജോസഫ്, വൈഎംസിഎ പ്രസിഡന്റ് ജെയ്സൺ കാവപുരക്കൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു .ബളാൽ ഗ്രാമപഞ്ചായത്തിലെ ഗാന്ധിഭവൻ മങ്കയം, ജീവൻ ജ്യോതി ആശ്രമം ചുള്ളി, ഹോളി ട്രിനിറ്റി ഹോം പുന്നകുന്ന് തുടങ്ങിയ അഗതി മന്ദിരങ്ങളിലാണ് ഇവർ ഉച്ചഭക്ഷണം എത്തിച്ചത്.എല്ലാ മാസവും ഒന്നാം തിയതി തുടർന്നും ഈ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് വൈ.എം.സി.എ അധികൃതർ അറിയിച്ചു.

No comments