Breaking News

കളരിപ്പയറ്റ് അസോസിയേഷൻ്റെ പ്രവർത്തനവും, അവസര നിഷേധവും; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു


കാസർഗോഡ് :കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചിറ്റാരിക്കൽ സെന്റ്: തോമസ് എൽ.പി സ്കൂളിൽ നടന്ന കാസർഗോഡ് ജില്ല കളരിപ്പയറ്റ് മത്സരത്തിൽ 450 തിൽ പരം കുട്ടികളെ ഉൾപ്പെടുത്താതെയിരുന്നതുമായി ബന്ധപ്പെട്ട് നൽകിയ പരാതിക്ക് കേരള സ്പോർട്ട്സ് കൗൺസിലിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കാസർഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറിക്ക് സ്പോർട്ട്സ് ആക്റ്റ് പ്രകാരമുള്ള യോഗ്യത ഇല്ലെന്നും അസോസിയേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല എന്നും ജില്ല സ്പോർട്ട്സ് കൗൺസിന്റെ അന്വേഷണ കമ്മീഷൻ കണ്ടെത്തി അസോസിയേഷൻ പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാൻ നിർദേശിച്ചിരുന്നു , സ്പോർട്ട്സ് കൗൺസിലിന്റെ അംഗികാരത്തോടെ പ്രവർത്തിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷനിൽ കേരളത്തിലെ പ്രമുഖമായ പല കളരികളും പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമിഅവാർഡ് നേടിയവർ പോലും ഇല്ല എന്നത് ഏറെ കൗതുകമുണർത്തുന്നു. കളരിപ്പയറ്റിന്റെ വളർച്ചക്ക് എറെ സംഭാവനകൾ നൽകിയവരും സംഘടനക്ക് പുറത്താണ്. ഖോലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റിനെ ഉൾപ്പെടുത്തി പ്രോത്സാഹനങ്ങൾ നൽകി വരുമ്പോൾ ആണ് വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമാണ് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് എന്നതും വസ്തുതയാണ്. ഡോ : വി.വി ക്രിസ്റ്റോ ഗുരുക്കൾ നൽകിയ പരാതിയിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്

1 comment:

  1. Indian sports are under the attack of vested interests and antinational elements. It can't be cured without drastic changes in sports council...

    ReplyDelete