Breaking News

വെള്ളരിക്കുണ്ടിലെ കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹം പത്താംദിവസത്തിലേക്ക് സത്യാഗ്രഹ സമരത്തിൽ ഇന്ന് വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ

വെള്ളരിക്കുണ്ട്: (www.malayoramflash.com)കർഷക സ്വരാജ് സത്യാഗ്രഹം പത്താംദിവസത്തിലേക്ക്. ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടു് കർഷക ഐക്യവേദി വെള്ളരിക്കുണ്ടിൽ കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹം ആരംഭിച്ചിട്ടു് ജനുവരി ഒന്നിന് പത്തു ദിവസം തികഞ്ഞു കേന്ദ്ര സർക്കാരും കർഷക സംഘടനകളുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചകൾ ഫലം കാണാതെ വരികയും കർഷക പ്രക്ഷോഭം തുടരുകയും ചെയ്താൽ വെള്ളരിക്കുണ്ടിലെ സത്യാഗ്രഹം കൂടുതൽ ആളുകളെ അണിനിരത്തി വിപുലപ്പെടുത്തും.കർഷക സമരത്തിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വെള്ളരിക്കുണ്ടു് താലൂക്കിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ടു്. ഇതിനോടകം കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹത്തിൽ നിരവധി സംഘടനകളുടെ പ്രവർത്തകർ പങ്കെടുത്തു കഴിഞ്ഞു. കൃഷിപാഠം ഫാർമേഴ്സ് ക്ലബ്ബ് എളേരി, കിസാൻ ഗ്രൂപ്പ് ബളാൽ, ഗ്രാമശ്രീ സ്വാശ്രയ സംഘം ബളാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ടു്, ചൈത്ര വാഹിനി കൊന്നക്കാടു്, വൺ ഇൻഡ്യാ വൺ പെൻഷൻ പ്രസ്ഥാനം തുടങ്ങിയവയാണ് സത്യാഗ്രഹത്തിൽ പങ്കാളികളായ സംഘടനകൾ. കൂടുതൽ സംഘടനകൾ സത്യാഗ്രഹത്തിൽ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടു്. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ നടന്ന പത്താം ദിവസത്തെ സത്യഗ്രഹം ജില്ലാ സെക്രട്ടറി മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി ഇടപ്പാടി അധ്യക്ഷം വഹിച്ചു .തോമസ് കാനാട്ട്, കേശവൻ നമ്പീശൻ ,ജോയിച്ചൻ മച്ചിയാനിക്കൽ, തോമസ് ചെറിയാൻ പ്രസംഗിച്ചു

No comments