Breaking News

മുഴുവൻ കെ.എസ്.ആർ.ടി.സി സർവ്വീസും തുടങ്ങാൻ നിർദ്ദേശം കാസർകോട് എഴുപതോളം ഡ്രൈവർമാരുടെ കുറവ്


കാസര്‍കോട്​: കോവിഡ്​ ജീവിതം സാധാരണ നിലയിലേക്ക്​ പ്രവേശിക്കുന്നതോടെ ബസുകളില്‍ ജനത്തിരക്കേറി. മുഴുവന്‍ സര്‍വിസുകളും തുടങ്ങാനും പഴയ സ്​ഥിതിയിലേക്ക്​ പോകാനും ഡിപ്പോകള്‍ക്ക്​ കെ.എസ്​.ആര്‍.ടി.സി നിര്‍ദേശം നല്‍കിയെങ്കിലും കാസര്‍കോട്​ ഡിപ്പോയില്‍ ആവശ്യത്തിന്​ ഡ്രൈവര്‍മാരില്ല. കോവിഡി​ന്‍െറ പശ്ചാത്തലത്തില്‍ സര്‍വിസ്​ ചുരുക്കിയപ്പോള്‍ ഡ്രൈവര്‍മാര്‍ നാട്ടിലേക്ക്​ പോയി. തെരഞ്ഞെടുപ്പും കെ.എസ്​.ആര്‍.ടി.സി ഹിതപരിശോധനയുമൊക്കെയായി ആരും തിരിച്ചെത്തിയില്ല. 70 ഡ്രൈവര്‍മാരുടെ കുറവാണ്​ ഡിപ്പോ​ക്കുള്ളത്​. ഇത്​ പരിഹരിക്കണമെങ്കില്‍ അവര്‍ തിരിച്ചുവരണം. 'ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും സാധാരണ നിലയിലേക്ക്​ കെ.എസ്​.ആര്‍.ടി.സി എത്തുമെന്നും ഡിപ്പോയില്‍നിന്ന്​ അറിയിച്ചു

പ്രതിദിന വരുമാനം ഏഴര ലക്ഷത്തിലേക്ക്​ എത്തിക്കഴിഞ്ഞു. സാധാരണ 13 ലക്ഷമാണ്​ പ്രതിദിന വരുമാനം. അതാണ്​ ലക്ഷ്യം വെക്കുന്നത്​. ഇതിനായി സാധാരണ നിലയിലുള്ളള 52 ഷെഡ്യൂളുകളും തുടങ്ങണം-അധികൃതര്‍ പറഞ്ഞു.


സ്​കൂളുകള്‍ തുറന്നുതുടങ്ങി. ശനിയൊഴികെയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഒാഫിസുകളും പൂര്‍ണമായി പ്രവര്‍ത്തനം ​തുടങ്ങി. സിനിമ ശാലകളും തുറന്നുപ്രവര്‍ത്തിക്കാമെന്നായി. വ്യാപാര വാണിജ്യ സ്​ഥാപനങ്ങളും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.


ഇതനുസരിച്ച്‌​ ബസ്​ സംവിധാനം ഉണ്ടായില്ലെങ്കില്‍ ബസുകളിലെ തിരക്ക്​ കോവിഡ്​ വ്യാപനത്തിന്​ വഴിവെക്കുമെന്നാണ്​ നിരീക്ഷണം. കെ.എസ്​.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല. ഇന്‍റര്‍ സ്​റ്റേറ്റും പൂര്‍ണമായും ആയിട്ടില്ല. രാത്രികാല സര്‍വിസും വളരെ കുറവാണ്​.


കാസര്‍കോട്ടുനിന്നും കാഞ്ഞങ്ങാ​േട്ടക്ക്​ 7.30നുശേഷം ബസുകളില്ല. തൊഴിലാളികള്‍ ഏ​െറ പ്രയാസപ്പെടുന്നു. ഏറെ ആശ്വാസകരമായ കോഴിക്കോട്​ എയര്‍പോര്‍ട്ട്​ ബസും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എയര്‍പോര്‍ട്ടില്‍ സാധാരണ സര്‍വിസ്​ ആരംഭിക്കാത്തതാണ്​ കാരണം. 219 ഡ്രൈവര്‍മാരില്‍ 130പേര്‍ മാത്രമേ കാസര്‍കോട്​ ഡിപ്പോയിലുള്ളൂ. മറ്റുള്ളവര്‍ തിരിച്ചെത്തിയാലുടന്‍ സര്‍വിസ്​ പൂര്‍ണതോതില്‍ സജ്ജമാകുമെന്ന്​ കെ.എസ്​.ആര്‍.ടി.സി കേന്ദ്രങ്ങള്‍ അറിയിച്ചു

No comments