Breaking News

"ഇക്കാലത്ത് ഇങ്ങനേം ആൾക്കാരുണ്ടോ" നെല്ലിയടുക്കത്തെ യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.


വാങ്ങിയ ഓട്ടോക്കൂലി അധികമാണെന്ന് മനസിലാക്കി പിറ്റേ ദിവസം ബാക്കി പണം തിരിച്ചുനൽകാൻ കിലോമീറ്ററുകൾ താണ്ടിയെത്തിയ നീലേശ്വരത്തെ ഓട്ടോ റിക്ഷാ ഡ്രൈവറുടെ സത്യസന്ധതയെക്കുറിച്ച് നെല്ലിയടുക്കത്തെ ബാബു വേങ്ങര എന്ന യുവാവ് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:


''ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടോ..? സംഭവം നടക്കുന്നത് ഇന്നലെ പകൽ 11 മണിക്ക് നീലേശ്വരം കോൺവെൻറ് ഓട്ടോ സ്റ്റാൻഡിൽ നിന്നും KL.60.A.3531 ദൃശ്യ ഓട്ടോ വിളിച്ച് എൻറെ വീട്ടിലേക്ക്(നെല്ലിയടുക്കം)വന്നിരുന്നു. അവിടെ എത്തിയപ്പോൾ അദ്ദേഹം363രൂപ വാടക പറഞ്ഞു. ഞാൻ 370 രൂപ കൊടുത്തു. അല്ലെങ്കിലും ഓട്ടോറിക്ഷ ക്കാരോട് ഞാൻ വിലപേശാറില്ല. ഞാനും വർഷങ്ങൾക്കു മുമ്പ് ഒരു ഓട്ടോറിക്ഷക്കാരൻ ആയിരുന്നു.. അദ്ദേഹം ഇന്ന് രാവിലെ എന്നെ തേടി വീട്ടിൽ വന്നു.. വാടക കണക്കുകൂട്ടി തെറ്റിപ്പോയി120 രൂപ അധികമാണ്.. ആ കാശ് തിരിച്ചു തരാൻ വന്നതാണ്.. അതും ഇത്രയും ദൂരം കാലി അടിച്ചു.. സാരമില്ല  നിങ്ങൾ വന്നു പറഞ്ഞില്ലേ..അതുമതി  കാശ് വേണ്ട എന്ന് പറഞ്ഞു.. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല നിങ്ങൾ ഇതു വാങ്ങണം വാങ്ങിയില്ലെങ്കിൽ എനിക്ക്  സമാധാനം കിട്ടില്ല .. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് നന്ദി പറയാൻ ഒന്നും പറ്റിയില്ല(ഞാനാകെ സ്തംഭിച്ചുനിന്നുപോയി). അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.. അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

No comments