Breaking News

ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാൻ കേരള പോലീസിന്റെ മുൻകരുതൽ നിർദേശങ്ങൾ


ഡിജിറ്റൽ പണമിടപാടുകളിൽ പിൻ രഹസ്യമായി സൂക്ഷിക്കുക. എ ടി എം പിൻ പോലെത്തന്നെ യു പി ഐ പിൻ ആരുമായും പങ്കിടാതിരിക്കുക. പരിചയക്കാരുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായോ പോലും.


പണം സ്വീകരിക്കുന്നതിനായി QR കോഡ് സ്കാൻ ചെയ്യുകയോ  യുപിഐ പിൻ നൽകുകയോ ചെയ്യരുത്. യുപിഐ പിൻ നൽകുന്നു എന്നതിനർത്ഥം നിങ്ങൾ ആർക്കെങ്കിലും പണം നൽകുന്നു എന്നാണ്. നിങ്ങളുടെ പണം എങ്ങോട്ടാണ് പോകുന്നു എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.


ഡിജിറ്റൽ പണമിടപാടുകൾക്ക് വിശ്വാസയോഗ്യമായ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

ഹാനികരമായ ആപ്പുകളിലൂടെ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ആക്സസ് ചെയ്യാനാകും.


നിങ്ങളുടെ യു പി ഐ പിൻ വിശ്വാസയോഗ്യമായ ആപ്പുകളിൽ പണം അയക്കുമ്പോൾ മാത്രമേ നൽകാവൂ.

ലിങ്കുകളിൽ നിന്ന് ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോമുകളിലും നിങ്ങളുടെ യു പി ഐ പിൻ പങ്കിടുമ്പോൾ ജാഗ്രത പുലർത്തുക.

No comments