അബ്ദുറഹ്മാന്‍ ഔഫ് അനുസ്മരണ സംഗമം ഇന്ന്; കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: കേരള മുസ്ലീം ജമാഅത്ത് നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 ന് അബ്ദുറഹ്മാന്‍ ഔഫ് അനുസ്മരണ സംഗമം സംഘടിപ്പിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. മര്‍സൂഖ് സഅദി പാപ്പിനിശേരി അനുസ്മരണ പ്രഭാഷണം നടത്തും. കേരള മുസ്ലീം ജമാഅത്ത് ഔഫിന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന ഭവന നിര്‍മ്മാണ ഫണ്ട് കാന്തപുരം സ്വീകരിക്കും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മേഖലകളില്‍ യൂണിറ്റ് തലങ്ങളില്‍ സമാഹരിച്ച തുക ഭാരവാഹികള്‍ കാന്തപുരത്തെ ഏല്‍പ്പിക്കും.
മധ്യമേഖല സംഗമം 13 ന് 1.30 ന് വിദ്യാനഗര്‍ സഅദിയ്യ സെന്ററിലും ഉത്തരമേഖല സംഗമം 13 ന് വൈകീട്ട് 3 ന് മഞ്ചേശ്വരം മള്ഹറിലും നടക്കും. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ല ഉപാധ്യക്ഷന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും.
No comments