Breaking News

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്ന് റോയൽ ക്ലബ്ബ് വാർഷിക പൊതുയോഗം


പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും കൂടുതൽ മറ്റു ജീവനക്കാരെയും നിയമിക്കണമെന്നും 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്നും പാണത്തൂർ റോയൽ ക്ലബ്ബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.   യോഗത്തിൽ പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എൻ. സുനിൽകുമാർ , ശിവേന്ദ്രൻ അബു എ.കെ.നാരായണൻ നായർ , സി.എസ്.സന്തോഷ് കുമാർ , എൻ. ചന്ദ്രശേഖരൻ നായർ, ജോൺസൺ ജോസഫ് , ബി.വി.സതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ബാലൻ ( പ്രസിഡന്റ്), കെ.എം. മോഹനൻ( വൈസ് പ്രസിഡന്റ്), എസ്. മധുസൂദനൻ( സെക്രട്ടറി), പി.കെ.രാജൻ( ജോ.സെകട്ടറി), എൻ. ഉമേശൻ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments