വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍; മാര്‍ച്ച് ആറിനകം അപേക്ഷിക്കാം
ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷ കാലയളവിലേക്കാണ് താത്കാലികനിയമനം.
തസ്തിക, യോഗ്യത എന്ന ക്രമത്തിൽ.
ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്: പ്രീ-ഡിഗ്രി/പ്ലസ് ടു പാസായിരിക്കണം. ഒരുവർഷത്തെ ഫുഡ് ആൻഡ് ബീവറേജസ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഹൗസ് കീപ്പിങ് സ്റ്റാഫ്:എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഹോട്ടൽ അക്കൊമെഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ. ആറുമാസത്തെ പ്രവൃത്തിപരിചയം.
കുക്ക്:എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി/ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് കുക്ക്/കിച്ചൺ മേട്ടി:എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
റിസെപ്ഷനിസ്റ്റ്:പ്രീ-ഡിഗ്രി/പ്ലസ്ടു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം:18-35 വയസ്സ്. സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. വേതനം: പ്രതിദിനം 660 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.keralatourism.orgഎന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാർച്ച് 6.

No comments