Breaking News

തണൽ സ്നേഹവീട് അമ്പലത്തറയിൽ സംഘടിപ്പിച്ച 'ദിശ' എക്സിബിഷൻ വേറിട്ട അനുഭവമായി


അമ്പലത്തറ: തണൽ സ്നേഹവീട് അമ്പലത്തറയിൽ ഭിന്നശേഷി കുട്ടികളടക്കം അമ്മമാർ നടത്തിയ ദിശ എക്സിബിഷൻ നാട്ടുകാർക്ക് പുതിയ അനുഭവമായി മാറി. സ്നേഹവീട് കുടുംബാംഗങ്ങൾ നിർമ്മിച്ച വിവിധ ഉല്പന്നങ്ങളുടെ വിപണനം ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കണമെന്ന സന്ദേശം നൽകുന്നതായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രദർശനത്തിൽ ഉൽപന്ന വിപണനവും നടന്നു. അരിക് വൽക്കരിക്കപ്പെടുന്ന മനുഷ്യരും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് അംഗീകരിക്കപ്പെടുക എന്ന സന്ദേശമാണ് ദിശ പ്രദർശനത്തിലൂടെ സംഘാടകർ മുന്നോട്ട് വച്ചത്.

പ്രശസ്ത മൗത്ത് പെയിന്റർ സുനിത കുഞ്ഞിമംഗലം കാൻവാസിൽ ചായം ചാലിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. 

ഭിന്നശേഷിയുടെ പേരിൽ അവഗണിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സുനിത വായ കൊണ്ട് ചിത്രങ്ങൾ തീർത്തത്.

അംഗ പരിമിതിയുള്ളവരെ സമൂഹം കൂടെ നിർത്തണമെന്ന് സുനിത ആവശ്യപ്പെട്ടു. നമ്മളാരും പിന്നിൽ നിൽക്കേണ്ടവരല്ലെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ ജയരാജൻ കണ്ണോത്ത് അദ്ധ്യക്ഷം വഹിച്ചു.

മുനീസ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി.

ഡോ : അംബികാസുതൻ മാങ്ങാട്,

ദീപു മാഷ് , എ.വി.കുഞ്ഞമ്പു , സി.കെ.സബിത ,

പ്രേമചന്ദ്രൻ ചോമ്പാല ,  സുലേഖ മാഹിൻ , കെ. അബുബക്കർ മാസ്റ്റർ, വി.വിജയകുമാർ , 

സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഡ്വ: ടി.വി.രാജേന്ദ്രൻ, ടി.ഇ. മെഹമൂദ്, കൃഷ്ണൻ വി. കാനം,നൗഷാദ്കട്ടക്കാൽ ,

സുമിത്രൻ.എൻ, പവിത്രൻ. എൻ ,എം.അനിൽകുമാർ ,

എൻ. മനോജ്, ടി. ജി. ഗീത, എം.ഗോപി

എന്നിവർ സംസാരിച്ചു.

അനഘ അനറ്റ് വി സണ്ണി സ്വാഗതവും കെ.സുമതി നന്ദിയും പറഞ്ഞു.


ഇഷകിഷോർ, ബാലചന്ദ്രൻ കൊട്ടോടി, രതീഷ് കണ്ടടുക്കം, ജനനി അമ്പലത്തറ, നാദബ്രഹ്മം ഓർക്കസ്ട്ര, കലിഗ അമ്പലത്തറ എന്നിവരുടെ വിവിധ കലാപ്രകടനങ്ങളും പ്രദർശനത്തോടനുബന്ധിച്ച് നടന്നു.

No comments