പരപ്പ ക്ഷീരവികസന യൂണിറ്റിന്റെയും ബളാൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും ബളാൽ ക്ഷീരോൽ പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
ബളാൽ ക്ഷീര സംഘം ഹാളിൽ നടന്ന പരിപാടി പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉൽഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോർജ് ജോസഫ് അത്താഴത്ത് അധ്യക്ഷത വഹിച്ചു..
ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും ശാസ്ത്രീയ മായ പശു പരിപാലനത്തെ കുറിച്ചും പി. വി. മനോജ് കുമാർ ക്ലാസ് എടുത്തു. വാർഡ് മെമ്പർ എം. അജിത. പി. വി. പ്രശാന്ത്. എസ്. ശ്രീജിത്ത്. എന്നിവർ പ്രസംഗിച്ചു.സംഘം സെക്രട്ടറി ഇ. അശോകൻ സ്വാഗതവും ലാബ് അസിസ്റ്റന്റ് പി. ചന്ദ്രൻ നന്ദിയും പറഞ്ഞു..

No comments