Breaking News

കോവിഡ് വ്യാപനം; പാണത്തൂരിൽ ഇന്ന് മുതൽ കർശന നിയന്ത്രണം വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രം


പാണത്തൂർ: ഫെബ്രുവരി 5ന്  വൈകുന്നേരം 4 മണിക്ക്  പാണത്തൂർ പഞ്ചായത്തിൽ വച്ച് പഞ്ചായത്തു പ്രസിഡണ്ടിൻ്റെ  അധ്യക്ഷതയിൽ  ചേർന്ന  യോഗത്തിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു ചില കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പാണത്തൂർ ടൗണിലെ  മുഴുവൻ സ്ഥാപനങ്ങളും ഇന്ന് മുതൽ (ഫെബ്രുവരി 6  ശനിയാഴ്ച്ച) മുതൽ   5  ദിവസത്തേക്ക്  രാവിലെ 9 മണി  മുതൽ ഉച്ചക്ക് 1 മണി വരെ വരെ മാത്രമേ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളൂ എന്ന തീരുമാനം എടുത്തിരിക്കുകയാണ്

 

യോഗ തീരുമാനങ്ങൾ ചുവടെ


1) 9 മുതൽ 1 മണി വരെ മാത്രമേ പ്രവർത്തനം പാടുള്ളൂ 


2) ഹാൻഡ് വാഷ്., സാനിറ്റൈസർ, മാസ്ക്, കയ്യുറ നിർബന്ധം


3) ഉപഭോക്താവിന്റെ കൃത്യമായ വിവരണം. ഫോൺ നമ്പർ, സമയം  സഹിതം രജിസ്റ്ററിൽ

രേഖപ്പെടുത്തണം  


4) സ്ഥാപനത്തിൽ കസ്റ്റമർ അനാവശ്യമായി കയറാതിരിക്കുവാൻ ശ്രദ്ധിക്കുക 


5) ഉള്ളിൽ കയറേണ്ട കടകൾ ആണെങ്കിൽ പരമാവധി 3 പേർ 


6) ഓട്ടോ റിക്ഷകൾ കൃത്യ സമയം പാലിക്കുക 


7)സാനിറ്റൈസർ മാസ്ക് നിർബന്ധം.


8)ഹെൽത്ത്‌, പഞ്ചായത്ത്, ആരോഗ്യപ്രവർത്തകൾ ഇടയ്ക്കിടെ പരിശോധന നടത്തുന്നതാണ്. 



9) പഞ്ചായത്ത്,  പോലീസ്  ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കാത്ത കച്ചവടക്കാരുടെ പേരിൽ നിയമ നടപടികൾ എടുക്കുന്നതാണ്

No comments