യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അട്ടേങ്ങാനം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു
അട്ടേങ്ങാനം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കാസറഗോഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അട്ടേങ്ങാനം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ എ.വി.ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ.എൻ.എസ്,ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകൻ സുധാകരൻ, ഡോക്ടർ അനിത ഹൈസ്കൂൾ വിഭാഗം അധ്യാപകരായ ഡിക്സി, രാജൻ.കെ , എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ക്ലാസ്സ് ഷൈജിത്ത് പാക്കം കൈകാര്യം ചെയ്തു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ് സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് സി. ചന്ദ്രൻ അധ്യക്ഷതയും വഹിച്ചു.രാജൻ മാഷ് നന്ദിയും പറഞ്ഞു.

No comments