തണൽ സ്നേഹവീട് എക്സിബിഷൻ "ദിശ" ഫെബ്രവരി 27ന് അമ്പലത്തറയിൽ
അമ്പലത്തറ സ്നേഹ വീട്ടിലെ കുട്ടികളും അമ്മമാരും ഒരുക്കുന്ന എക്സിബിഷൻ "ദിശ" ഫെബ്രവരി 27 ശനി രാവിലെ 10 മണി മുതൽ 6 മണി വരെ അമ്പലത്തറയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും.
പ്രശസ്ത മൗത്ത് പെയിന്റർ സുനിത കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്യും
ഡോ:അംബികാസുതൻ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തും.
സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുരും ജനപ്രതിനിധികളടക്കം വിവിധ സംഘടനാ നേതാക്കളും സംബന്ധിക്കും.
അരികുവൽക്കരിക്കപ്പെട്ട മനുഷ്യരും സമൂഹത്തിൽ അംഗീകരിക്കപ്പെടണമെന്ന സന്ദേശമാണ് എക്സിബിഷനിലൂടെ സംഘാടകർ മുന്നോട്ടുവെക്കുന്നത്.
ഇഷകിഷോർ, ബാലചന്ദ്രൻ കൊട്ടോടി, നാദബ്രഹ്മം ഓർക്കസ്ട്ര, ജനനി അമ്പലത്തറ, കലിഗ അമ്പലത്തറ വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കും.കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ടു നടത്തുന്ന ഉല്പന്ന പ്രദർശനത്തിൽ വില്പനയും നടക്കും.
എക്സിബിഷനോടനുബന്ധിച്ച് ഫെബ്രവരി 26 ന് 4 മണിക്ക് അമ്പലത്തറയിൽ വിളംബരം നടത്തും.ജയരാജൻ കണ്ണോത്ത് ചെയർമാൻ, അനഘ കൺവീനറുമായുള്ള സംഘാടക സമിതി നേതൃത്വം കൊടുക്കുന്നു

No comments