Breaking News

ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലെ വിളക്കാട്ടം നൃത്താവതരണത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്; മലയോരത്തിന് അഭിമാനമായി പരപ്പയിലെ അനീഷും സംഘവും


പരപ്പ: വെസ്റ്റേൺ ഡാൻസ് വേൾഡ് ഡാൻസ് അക്കാദമി പരപ്പയുടെ ഡാൻസ് കോറിയോഗ്രഫറും,  നാട്ടുകലക്കാരക്കൂട്ടം ജില്ല എക്സിക്യൂട്ടീവ് അംഗവും, സംഘ കലാവേദി ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും, ചാലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരാട്ടിന്റെ അംഗവുമായ അനീഷ് കുമാർ കാരാട്ട് ഫ്ലവേർസ് കോമഡി ഉത്സവത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.12 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻ ആണ് അനീഷ് കുമാർ. തന്റെ ടീമിനെ നെഞ്ചോട് ചേർത്ത് കൊണ്ട് പോകുന്ന അനീഷിന്റെ ടീമിൽ 45 ഓളം കലാകാരൻമാർ പ്രവർത്തിച്ചുവരുന്നു. കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ പ്രോഗ്രാമുകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ ആണ് അനീഷ്. 

ഇടവേളകളില്ലാതെ തുടർച്ചയായ കലാപ്രകടനത്തിന് 1525 കലാകാരന്മാർക്കാണ് ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കിയത്. 


കത്തിച്ച നിലവിളക്ക് തലയിൽ വച്ചുള്ള നൃത്തരൂപമായ

വിളക്കാട്ടം 13 അംഗ ടീമിനെ വച്ച് അരങ്ങിലേക്കെത്തിക്കാൻ  പിന്നണിയിൽ പ്രയത്നിച്ചതിനാണ് അവർക്കൊപ്പം അനീഷ് കുമാർ കാരാട്ടും വേൾഡ് റെക്കോഡിന് ഉടമയായത് .

No comments