Breaking News

പാർട്ടി അനുഭാവിക്ക് വില്ലേജോഫീസിന് മുന്നിൽ ഭൂമി പാട്ടത്തിന് നൽകിയ സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരപ്പ വില്ലേജ് ഓഫീസ് ഉപരോധിച്ചു


പരപ്പ: പരപ്പ വില്ലേജ് ഓഫീസ് കോംബൗണ്ടിനുള്ളിൽ  സി.പി.ഐകാരനായ വ്യക്തിക്ക് ഹോട്ടൽ നടത്തുന്നതിനു വേണ്ടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഭൂമി പാട്ടത്തിന് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ വില്ലേജോഫീസിൽ ഉപരോധസമരം നടത്തി. ജില്ലാ സെക്രട്ടറി കാർത്തികേയൻ പെരിയ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് ബിപി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

മറ്റ് പലരേയും ഒഴിവാക്കി പാർട്ടി അനുഭാവിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഭൂമി ലീസിന് നൽകിയിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഉമേശൻ വേളൂർ, യു.വി അബ്ദുൾ റഹമാൻ, രതീഷ് ഇരിയ, രാഗേഷ് കൂവാറ്റി, കെ.പി.ബാലകൃഷ്ണൻ, ബാബു ചേമ്പേന, സി.വി.ബാലകൃഷ്ണൻ, ജയകുമാർ കെ.വി, ജിജൊ ജോസഫ് തുടങ്ങിയവർ സംസാരിച്ചു

No comments