ചെറുപുഴ പെരിങ്ങോം ഗവ. ഐ.ടി.ഐയുടെ കെട്ടിടോദ്ഘാടനം നാളെ
പെരിങ്ങോം: ഗവ. ഐ.ടി.ഐ.ക്കുവേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും.3 കോടി 50 ലക്ഷം രൂപ ചിലവഴിച്ചാണ് മെയിന്‍ ബ്ലോക്കും വര്‍ക്ക് ഷോപ്പ് കെട്ടിടവും നിര്‍മ്മിച്ചത്. 2010-ൽ പെരിങ്ങോം-വയക്കര ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച വാടകക്കെട്ടിടത്തിലാണ് പെരിങ്ങോം ഐ.ടി.ഐ നിലവില്‍ പ്രവർത്തിക്കുന്നത്.
പെരിങ്ങോം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന് എതിർവശത്തായി സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്.
ഒന്നാംഘട്ടത്തിൽ നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ബുധനാഴ്ച നടത്തുന്നത്. പത്രസമ്മേളനത്തിൽ സി.കൃഷ്ണൻ എം.എൽ.എ., എ.പി.നൗഷാദ്, വി.എം.ഉണ്ണിക്കൃഷ്ണൻ, എസ്.പദ്‌മകുമാർ, പി.രവീന്ദ്രൻ, ജയചന്ദ്രൻ മണക്കാട്, കെ.ശ്യാംകുമാർ, നൂർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

No comments