കൊന്നക്കാട് മുട്ടൊങ്കടവിനെ തപാൽ വകുപ്പ് ഫൈവ് സ്റ്റാർ വാർഡ് ആയി പ്രഖ്യാപിച്ചു
കൊന്നക്കാട് : ബളാൽ പഞ്ചായത്ത് പത്താം വാർഡ് മുട്ടൊങ്കടവ് തപാൽ വകുപ്പ് ഫൈവ് സ്റ്റാർ വാർഡ് ആയി പ്രഖ്യാപിച്ചു. മുട്ടൊങ്കടവ് പോസ്റ്റ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പോസ്റ്റൽ സുപ്രണ്ട് വി. ശാരദ അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉത്ഘാടനം ചെയ്തു. പോസ്റ്റൽ ഇൻസ്‌പെക്ടർ ഇസ്മയിൽ സ്വാഗതം ആശംസിച്ചു. യോഗത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് പി.ആർ ഷീല ബളാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാല, വാർഡ് മെമ്പർ മോൻസി ജോയ്, മുൻമെമ്പർ കെ.വികൃഷ്ണൻ എന്നിവർ സംസാരിച്ചു മുട്ടൊങ്കടവ് ബ്രാഞ്ച് പോസ്റ്റുമാസ്റ്റർ സിജിമോൾ ജോർജ് നന്ദി പറഞ്ഞു.

No comments