Breaking News

ജില്ലയിൽ 60 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ



​കാസർകോട് ജില്ലയിൽ 60 വയസ്സിനു മുകളിൽ ഉള്ളവർക്കുള്ള  വാക്‌സിനേഷൻ ഇന്ന്(മാർച്ച് 1) മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ .എ വി രാംദാസ് അറിയിച്ചു .


ജില്ലയിൽ തിരഞ്ഞെടുത്ത വാക്‌സിനേഷൻ  കേന്ദ്രങ്ങളായ താലൂക്കാശുപത്രി തൃക്കരിപ്പൂർ, സാമൂഹികാരോഗ്യ കേന്ദ്രം ബേഡഡുക്ക, മഞ്ചേശ്വരം, കുടുംബാരോഗ്യ കേന്ദ്രം  കരിന്തളം, വെള്ളരിക്കുണ്ട്, ആനന്ദാശ്രമം, എണ്ണപ്പാറ, മുള്ളേരിയ, ചിറ്റാരിക്കാൽ, ചട്ടഞ്ചാൽ എന്നീ സ്ഥലങ്ങളിൽ വെച്ചാണ് വാക്‌സിനേഷൻ നൽകുന്നത് .


ഒരു കേന്ദ്രത്തിൽ 200 പേർക്കാണ് വാക്സിൻ നൽകുന്നത്. ജില്ലയിൽ മൊത്തമായി ആകെ 2000 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിട്ടുണ്ട്.


ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യാണ് വാക്‌സിനേഷൻ സമയം. ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത് .


60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ആശ വർക്കർമാർ മുഖേന മുൻകൂട്ടി  രജിസ്റ്റർ ചെയ്ത് പ്രസ്തുത വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിചേർന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന്   ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർത്ഥിച്ചു

No comments