കെ.എസ്.ടി.എ മുപ്പതാം ജില്ലാ സമ്മേളനം കാസർകോട് തുടങ്ങി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു.
കാസർകോട്: കെ.എസ്.ടി.എ മുപ്പതാം കാസർകോട് ജില്ലാ സമ്മേളനം കാസർകോട് തുടങ്ങി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഏ.ആർ വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ അരവിന്ദാക്ഷൻ , FSETO ജില്ലാ പ്രസിഡന്റ് കെ.പി ഗംഗാധരൻ, മുൻകാല നേതാക്കളായ കെ.വി ഗോവിന്ദൻ, എ പവിത്രൻ, എം.സി ശേഖരൻ നമ്പ്യാർ, സംസ്ഥാന എക്സിക്യൂട്ടീവ് സി. ശാന്ത കുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം മീനാകുമാരി, കെ.ഹരിദാസ് എന്നിവർ സംബന്ധിച്ചു. സംഘാടകസമിതി വൈസ് ചെയർമാൻ ടി.കെ രാജൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി.ദിലീപ്കുമാർ നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ സമാപിക്കും.

No comments