കെ.എസ്.ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റി ജനകീയ സംവാദം നടത്തി
ചോയ്യങ്കോട് :മതനിരപേക്ഷ വികസിത കേരളം , കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി ഫെബ്രു 6 ,7 തിയതികളിൽ കാസർഗോഡ് നടക്കുന്ന കെ.എസ് ടി എ ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി ജനകീയ സംവാദം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ പി കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കേരളിയ മാതൃകയായ ജനകിയ വിദ്യാഭ്യാസത്തെ കുറിച്ച് കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ സംസാരിച്ചു. കെ വസന്തകുമാർ അധ്യക്ഷനായി. പൊതു സദസിൽ നിന്ന് ഉയർന്നു വന്ന ചോദ്യങ്ങൾക്ക് വേദിയിൽ നിന്ന് മറുപടി പറഞ്ഞു . പി ബാബുരാജ് , പി എം ശ്രിധരൻ , പി ജനാർദ്ദനൻ , ഷൈജു സി ,റീന വി കെ , രാജമല്ലി , അനിത പി എന്നിവർ സംസാരിച്ചു. എം ബിജു സ്വാഗതവും കെ കെ നാരായണൻ നന്ദിയും രേഖപ്പെടുത്തി.

No comments