Breaking News

നീലേശ്വരം ഇടത്തോട് റോഡ് നിർമ്മാണം ; മെല്ലെപ്പോക്കിനെതിരെ കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്


പരപ്പ : ഒരുവർഷം മുമ്പ് പണി ആരംഭിച്ച നീലേശ്വരം - ഇടത്തോട് മെക്കാഡം റോഡ് ടാറിങ് പ്രവർത്തിയും അനുബന്ധ പ്രവർത്തനങ്ങളും ത്വരിത പെടുത്താത്തതിൽ പ്രതിക്ഷേധിച്ചു കൊണ്ട് കോൺഗ്രസ്‌ പ്രത്യക്ഷ സമരത്തിലേക്ക്. റോഡ് പണി ആരംഭിച്ചതിനു ശേഷം ഒരുവർഷത്തിലധികമായി ചോയ്യംകോട്, കൂവാറ്റി, ചാമകുഴി, കക്കോൽ, കിനാനൂർ പ്രദേശങ്ങളിൽ കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. കോടികൾ മുടക്കി നടപ്പിലാക്കിയ ജലനിധി പദ്ധതിയാണ് റോഡ് നിർമ്മാണത്തിന്റെ പേരിൽ താറുമാറായിരിക്കുന്നത്. വേനൽ കാലം രൂക്ഷമായതോട് കൂടി നിരവധി കുടുംബങ്ങളാണ് വെള്ളം കിട്ടാത്ത കഷ്ടപ്പെടുന്നത്.ഇപ്പോൾ റോഡും കുടിവെള്ളവും ഇല്ലാത്ത അവസ്ഥയിലാണ് നാട്ടുകാർ. ബന്ധപ്പെട്ട അധികാരികളും കരാറുകാരും ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഇനിയും നോക്കി നിൽക്കാൻ കഴിയില്ലെന്നും റോഡ് ഉപരോധവും, PWD ഓഫീസ് മാർച്ച്‌ ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുവാൻ കൂവാറ്റി, കിനാനൂർ (192,193)ബൂത്ത്‌ കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. സി. വി. ഗോപകുമാർ, പി. ജനാർദ്ദനൻ, കെ വി. ജയകുമാർ, ടി വി രാജൻ, കെ വി. മോഹനൻ, യൂ. വി. ജനാർദ്ദനൻ, രാകേഷ്. പി വി, സനീഷ് ചെറുവ, അമ്പാടി കക്കോൽ എന്നിവർ സംസാരിച്ചു.

No comments