Breaking News

ഇന്ധന വിലവർദ്ധനവിനെതിരെ മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു വെള്ളരിക്കുണ്ടിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു

വെള്ളരിക്കുണ്ട്: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റ്ഓഫീസിലേക്ക് വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു. 

തുടർന്ന് നടന്ന ധർണ്ണ മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ടി.വി തമ്പാൻ ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ കൈനി അധ്യക്ഷത വഹിച്ചു. ബൈജുമോൻ സ്വാഗതം പറഞ്ഞു. കെ.ബി ബാലകൃഷ്ണൻ, വിനോദ് എന്നിവർ സംസാരിച്ചു

No comments