Breaking News

എസ്.വൈ.എസ് യൂണിറ്റ് പാഠശാലക്ക് കാഞ്ഞങ്ങാട് തുടക്കമായി


കാഞ്ഞങ്ങാട് : എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി യുണിറ്റുകളിൽ പ്രവർത്തകരുടെ സംസ്കരണവും ആദർശ മുന്നേറ്റവും ലക്ഷ്യം വെച്ച്  സ്ഘടിപ്പിക്കുന്ന പാഠശാലക്ക് കാഞ്ഞങ്ങാട് സോണിൽ  തുടക്കമായി. സോൺ തല ഉൽഘാടനം കാഞ്ഞങ്ങാട് സർക്കിളിലെ  പഴയകടപ്പുറം യൂണിറ്റിൽ അബ്ദു റഹ്മാൻ ഔഫ് സ്വകയറിൽ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി നിർവഹിച്ചു. നാം കർമ്മ ഗോദയിൽ  എന്ന സെഷന് ജില്ലാ സെക്രട്ടറി അഹ്മദ് മുസിലിയാർ കുണിയ നേത്യത്വംനൽകി സോൺ പ്രസിഡണ്ട് സെയ്യിദ് ജഅഫർ സ്വാദിഖ്തങ്ങൾ മാണികോത്ത് അദ്ധ്യക്ഷത വഹിച്ചു. 

സോൺ നേതാക്കളായ ശിഹാബുദ്ദീൻ അഹ്സനി, അഷറഫ് അശ്രഫി, മഹ്മൂദ് അംജദി, മശ്ഹൂദ് ഫാളിലി, പ്രെഫസർ ഇസ്മായിൽ, സുബൈർ പടന്നക്കാട്, നൗഷാദ് ചുള്ളിക്കര, ഹനീഫ അഹ്സനി,സത്താർ പഴയ കടപ്പുറം  എന്നിവർ പ്രസംഗിച്ചു. ശിഹാബ് പാണത്തൂർ സ്വാഗതവും, ജലീൽ സഖാഫി പഴയ കടപ്പുറം നന്ദിയും പറഞ്ഞു.

No comments